Kerala

മുക്കത്ത് ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി ഭീമൻ പെരുമ്പാമ്പ്; 50 കിലോയിലധികം ഭാരമുള്ള പാമ്പിനെ പിടികൂടി

മുക്കം മാമ്പൊയിലിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മാമ്പൊയിൽ സ്വദേശി സന്തോഷിന്റെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അംഗീകൃത സ്നേക്ക് റെസ്ക്യൂ വോളണ്ടിയർ ബാബു വെള്ളങ്ങൻ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.

ജനവാസമേഖലയായതിനാൽ പാമ്പിനെ കണ്ടത് നാട്ടുകാരിൽ ഏറെ ആശങ്ക പരത്തിയിരുന്നു. ഏറെ പ്രയത്നത്തിനൊടുവിലാണ് വലിയ ഭാരമുള്ള ഈ പാമ്പിനെ പിടിക്കാൻ കഴിഞ്ഞത്. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്നും, തുടർന്ന് വനപാലകർ ഇതിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നും റെസ്ക്യൂ വളോണ്ടിയർ അറിയിച്ചു.

See also  അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് കെസി വേണുഗോപാൽ

Related Articles

Back to top button