Kerala

കഞ്ചാവ് അരച്ച് ചട്ണിയുണ്ടാക്കും, പാലിൽ ചേർത്ത് കുടിക്കും; ടെക്നോപാർ‌ക്കിലെ ഐടി മാനേജർ അറസ്റ്റിൽ

തിരുവനന്തപുരം: ഫ്ലാറ്റിലെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തി ഉപയോഗിച്ചിരുന്ന ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാലിനെയാണ് (26) ശ്രീകാര്യ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ടെറസിൽ നിന്ന് 70 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ മാനേജരാണ് വിശാൽ. മൂപ്പെത്താത്ത കഞ്ചാവ് ചെടികൾ അരച്ച് ചട്ണിയാക്കി കഴിക്കുമെന്നും പാലിൽ ചേർത്ത് കുടിക്കുമെന്നുമാണ് വിശാൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

സ്വന്തമായി ഉപയോഗിക്കുന്നതല്ലാതെ പുറത്താർക്കു വിൽപന നടത്തിയിട്ടില്ലെന്നും മൊഴിയിലുണ്ട്. ഫ്ലാറ്റിൽ നിന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തു വന്നത്. ഹരിയാനയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് സർവ സാധാരണമാണെന്നും ഇവിടെ ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ലെന്നുമാണ് പ്രതിയുടെ വിശദീകരണം.

See also  ദിലീപിന് നീതി കിട്ടിയെന്ന അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരം; കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് ചെന്നിത്തല

Related Articles

Back to top button