Kerala

ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് മിഠായി മേശയിൽ വിതറിയിട്ടു; ബിജെപി എംഎൽഎ വി മുരളീധരനെതിരെ വിമർശനം

തിരുവനന്തപുരം: ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് മിഠായി മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി മുരളീധരനെതിരെ വിമർശനം. കട്ടേല ഗവ. ട്രൈബൽ എൽപി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം. സ്‌കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മുരളീധരൻ. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക്‌ മിഠായി വിതരണം ചെയ്‌തത്‌ എംഎൽഎയായിരുന്നു. 

മിഠായി കുട്ടികളുടെ കൈയിലേക്ക്‌ നൽകാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ കുട്ടികളോട് പറയുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസിയും മുരളീധരനൊപ്പം ഉണ്ടായിരുന്നു. മന്ത്രി നോക്കി നിൽക്കെ എംഎൽഎയുടെ വിവേചനപരമായ നടപടിയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ഈ സംഭവം നടക്കുമ്പോൾ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്. 

സംഭവത്തിൽ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ഹീനമായ പ്രവൃത്തിയാണ്, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂവെന്ന് ശിവൻകുട്ടി ആരോപിച്ചു. മുരളീധരന്‍റേത് സവർണ്ണ മനോഭാവമാണെന്നും കൊച്ച് കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാരി വിതറുകയാണ് ചെയ്തതെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി. എന്തിനാണ് മുരളീധരൻ അവിടെ പോയതെന്നും കയ്യിൽ മിഠായി കൊടുക്കാൻ പറ്റില്ലെങ്കിൽ പോവാതിരിക്കാമായിരുന്നുവെന്നും പരിപാടിയിൽ നിന്നും ഒഴിവാകാമായിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. 

See also  ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു; അഞ്ച് പേർക്ക് പരുക്ക്

Related Articles

Back to top button