Kerala

വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്നു; കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ സിപിഐഎം ശക്തമായ സമരത്തിലേക്ക്

വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐഎം സമരത്തിലേക്ക്. വ്യാഴാഴ്ച ജില്ലാ, ഏരിയാ തലങ്ങളില്‍ സമരം നടത്തും. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിപിഐഎം
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷംനാല് തവണ വില വര്‍ധന ഉണ്ടായിട്ടും, മൗനം പാലിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

വലിയ തോതിലുള്ള വിലവര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിനെതിരെ നയപ്രഖ്യാപനത്തിന്റെ ഭാഗമായി ഒരക്ഷരം പറയാന്‍ പുതിയ സര്‍ക്കാര്‍ തയാറായിട്ടില്ല എന്നും കൂട്ടിവായിക്കേണ്ടതാണ്. അദ്ദേഹം ഭരണത്തിലെത്തി രണ്ടാഴ്ച ആകുകയാണ്. നാല് തവണ കേന്ദ്രം ഈ സന്ദര്‍ഭത്തില്‍ വില വര്‍ധിപ്പിച്ചു. മൗനിയായി മുന്നോട്ട് പോകുന്ന സമീപനമാണ് അന്ന് സമരം നടത്തിയ ഇന്നത്തെ മുഖ്യമന്ത്രി എടുക്കുന്നത് – അദ്ദേഹം പറഞ്ഞു.

ഗ്യാസ് വില വര്‍ധന മൂലം ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന സ്‌കൂളുകള്‍ പോലും പ്രതിസന്ധിയിലാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വില വര്‍ധിക്കുന്നു. സ്വകാര്യ ബസ് വ്യവസായവും പ്രതിസന്ധിയില്‍. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ല – എം വി ഗോവിന്ദന്‍ പറഞ്ഞു.

See also  LDF 110 സീറ്റ് തിരഞ്ഞെടുപ്പിൽ നേടും എന്ന് പറഞ്ഞാൽ നേടും; സോണിയ ഗാന്ധിയെ പോറ്റി സന്ദർശിച്ചത് എങ്ങനെ: മന്ത്രി വി ശിവൻകുട്ടി

Related Articles

Back to top button