Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഇടത് മുന്നണിയിൽ ഭിന്നത; ചർച്ച പരാജയം

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎമ്മിന്റെയും സിപിഐയുടെയും ചര്‍ച്ച പരാജയം. സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടന്നതെന്നും ചര്‍ച്ച വിജയിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നിലപാട് സിപിഐ എടുത്തെന്നും സിപിഐഎമ്മിന്റെ നിലപാട് സിപിഐഎം എടുത്തെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഐഎമ്മും കൊടുക്കണം. നിലപാട് എന്താണെന്ന് സിപിഐഎം പറയട്ടെ. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. രണ്ട് പാര്‍ട്ടികളുടേയും നിലപാടില്‍ മാറ്റമില്ല. നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ല’, ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഐഎമ്മില്‍ നിന്ന് എന്നതാണ് കീഴ്‌വഴക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പറ്റുന്നതേയുള്ളുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. നിലവില്‍ സിപിഐഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ കഴിയാത്ത സാഹചര്യമാണ് എല്‍ഡിഎഫിലുള്ളത്. ആവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സിപിഐഎമ്മിനെ സിപിഐ രേഖാമൂലം അറിയിച്ചിരുന്നു.

See also  മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് മന്ത്രി ആർ ബിന്ദു

Related Articles

Back to top button