Kerala

പെരിയ കൊലക്കേസ് പ്രതി പരോളിലിറങ്ങി റീൽസ് ചിത്രീകരിച്ചു; ജാമ്യവ്യവസ്ഥ ലംഘിച്ചതായി പരാതി

കാസർഗോഡ്: പ​രോ​ളി​ലി​റ​ങ്ങി​യ ശേ​ഷം പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സ് പ്ര​തി​യു‌​ടെ റീ​ൽ ചി​ത്രീ​ക​ര​ണം. കേ​സി​ലെ ഏ​ഴാം പ്ര​തി അ​ശ്വി​ന്‍റെ വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. അ​ശ്വി​ൻ ത​ന്നെ​യാ​ണ് റീ​ൽ പ​ങ്കു​വ​ച്ച​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന പ​രോ​ൾ വ്യ​വ​സ്ഥ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് റീ​ൽ ചി​ത്രീ​ക​ര​ണം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ കൂ​ട്ട പ​രോ​ൾ അ​നു​വ​ദി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രോ​ൾ വ്യ​വ​സ്ഥ​യു​ടെ ലം​ഘ​നം.

പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്കാ​ണ് നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം​പ്ര​തി പീ​താം​ബ​ര​ൻ, നാ​ലാം പ്ര​തി അ​നി​ൽ, അ​ഞ്ചാം പ്ര​തി ഗി​ജി​ൻ, ഏ​ഴാം പ്ര​തി അ​ശ്വി​ൻ, പ​തി​ന​ഞ്ചാം പ്ര​തി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ​രോ​ളി​ലു​ള്ള​ത്. ഇ​രു​പ​ത് ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​ര്‍​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​രം ഒ​ഴി​യു​ന്ന​തി​ന് മു​മ്പാ​ണ് എ​ല്ലാ പ്ര​തി​ക​ൾ​ക്കും പ​രോ​ളി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

See also  ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

Related Articles

Back to top button