Kerala

ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

മു​ൻ​സി​ഫ് കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റി​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ക്ര​മി​യെ കോ​ട​തി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങാ​ല മോ​ഹി​നി സ​ദ​ന​ത്തി​ൽ അ​രു​ൺ മോ​ഹ​ൻ (28)ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ൻ​സി​ഫ് അ​മ​ല ലോ​റ​ൻ​സി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഹെ​ൽ​മെ​റ്റും റെ​യി​ൻ​കോ​ട്ടും ധ​രി​ച്ച് മു​ൻ​സി​ഫി​ന്‍റെ ചേ​മ്പ​റി​ലേ​ക്ക് പ്ര​തി അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​മ​ല ലോ​റ​ൻ​സ് അ​ല്ലേ എ​ന്ന് ചോ​ദി​ച്ച് പ്ര​തി അ​ക്ര​മ​ത്തി​ന് മു​തി​രു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഭാ​വ​മാ​റ്റം ക​ണ്ട് പ​രി​ഭ്രാ​ന്ത​യാ​യ മു​ൻ​സി​ഫ്, ചേ​മ്പ​റി​ൽ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ ഓ​ഫീ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ട​യി​ൽ തെ​ന്നി​വീ​ണാ​ണ് അ​മ​ല ലോ​റ​ൻ​സി​ന് പ​രി​ക്കേ​റ്റ​ത്. ‌‌

തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം തൊ​ട്ട​ടു​ത്തു​ള്ള ബാ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ അ​വ​ർ വാ​തി​ല​ട​ച്ച് അ​ക​ത്തി​രു​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം കോ​ട​തി വ​ള​പ്പി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ കോ​ട​തി ജീ​വ​ന​ക്കാ​രും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പി​ന്തു​ട​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.‌‌‌

ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ മു​ൻ​സി​ഫ് അ​മ​ല ലോ​റ​ൻ​സി​നെ​യും ര​ണ്ട് കോ​ട​തി ജീ​വ​ന​ക്കാ​രെ​യും ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ കോ​ട​തി​യി​ൽ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

See also  ഓപറേഷൻ ബാർ കോഡ്; സംസ്ഥാനത്തെ ബാറുകളിൽ വിജിലൻസിന്റെ പരിശോധന

Related Articles

Back to top button