National

രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു; വരന്‍ പാക് നടന്‍ ദോദിഖാന്‍

സോഷ്യല്‍ മീഡിയയില്‍ വിവാദ താരമായി മാറിയ ബോളിവുഡ് നടി രാഖി സാവന്ത് വീണ്ടും വിവാഹിതയാകുന്നു. മുസ്ലിമായ ശേഷം രണ്ടാം വിവാഹം നടത്തിയ ശേഷമാണ് വീണ്ടും നടി വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ആദില്‍ ഖാന്‍ നൂറാനിയെന്ന രണ്ടാം ഭര്‍ത്താവിനെ കല്യാണം കഴിച്ച ശേഷം ഫാത്തിമയെന്ന പേര് സ്വീകരിച്ച നടി ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നാണ് കല്യാണത്തിന് ഒരുങ്ങുന്നത്.

പാകിസ്താനി നടനും നിര്‍മാതാവുമായ ദോദിഖാനെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് നടി അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.ഞാന്‍ പാകിസ്താനില്‍ പോയപ്പോള്‍ എനിക്ക് നിരവധി വിവാഹാലോചനകള്‍ വന്നിരുന്നു. അതില്‍ നിന്ന് നല്ലൊരെണ്ണം ഞാന്‍ തിരഞ്ഞെടുത്തുവെന്നും അവര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്കും പാകിസ്താനികള്‍ക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ലെന്നും തനിക്ക് പാകിസ്താന്‍കാരെ ഇഷ്ടമാണെന്നും നടി വ്യക്തമാക്കി. എനിക്ക് അവിടെ ആരാധകരുമുണ്ട്.പാകിസ്താനില്‍ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. റിസപ്ഷന്‍ ഇന്ത്യയിലാകും.

കല്യാണ ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലോ നെതര്‍ലന്‍ഡിലോ ഹണിമൂണിന് പോകുമെന്നും ദുബായിലാകും ഒരുമിച്ച് താമസിക്കുമെന്നും രാഖി സാവനന്ത് പറഞ്ഞു.

The post രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു; വരന്‍ പാക് നടന്‍ ദോദിഖാന്‍ appeared first on Metro Journal Online.

See also  ഒമർ അബ്ദുള്ള-മോദി കൂടിക്കാഴ്ച ഇന്ന്; ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും

Related Articles

Back to top button