Movies

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് മാറ്റി; പുതിയ തീയതി ഉടനെന്ന് നിർമാതാക്കൾ

കെജിഎഫ് സ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി. നേരത്തെ 2026 ജൂൺ‌ നാലിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ആഗോളതലത്തിൽ വിപുലമായി റിലീസ് ചെയ്യാനാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ നിലവിലെ തീരുമാനം.

പുതുക്കിയ റിലീസ് തീയതി ഉടനെ പ്രഖ‍്യാപിക്കുമെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ വ‍്യക്തമാക്കി. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രം കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിക്കുന്നത്.

See also  പോര് രൂക്ഷമാകുന്നു; ആന്റണി പെരുമ്പാവൂരിനൊപ്പം അണി നിരന്ന് താരങ്ങള്‍: നിര്‍മ്മാതാക്കളുടെ സംഘടന സുരേഷ് കുമാറിനൊപ്പം

Related Articles

Back to top button