തൊഴിലുറപ്പ് പദ്ധതിയ്ക്കായി1,422 കോടി; രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ കൂടിതുടങ്ങും

തിരുവനന്തപുരം: ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയതും പ്രഖ്യാപിച്ചതുമായ പദ്ധതികളിൽ എന്ത് നിലപാടായിരിക്കും യുഡിഎഫ് സർക്കാർ സ്വീകരിക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തുറമുഖ വികസനത്തിന് ഊന്നൽ നൽകുന്നതാകും ബജറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബജറ്റ് സഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു
19 June 2026 10:30 AM (IST)
പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്: റവന്യു വരവ്- 169646.37 കോടി. റവന്യു ചെലവ്: 205001.67 കോടി. റവന്യു കമ്മി: – 35,355.30 കോടി.
19 June 2026 10:30 AM (IST)
ഇലക്ട്രിക് വാനഹനങ്ങളുടെ നികുതി 15 ശതമാനമാക്കി കുറച്ചു.സ്വകാര്യ ബസ്സുകൾക്കും നികുതിയിളവ്. പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു
19 June 2026 10:30 AM (IST)
മോട്ടോർ വാഹന വകുപ്പിൽ നികുതി ഘടനയിൽ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ബജറ്റ്
19 June 2026 10:30 AM (IST)
ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വിപുലമായി പരിഷ്കരിക്കും
19 June 2026 10:30 AM (IST)
ലോട്ടറി വകുപ്പിൽ സമ്മാന ഘടനയിൽ അടക്കം സമഗ്ര മാറ്റങ്ങൾ വരുത്തും
19 June 2026 10:30 AM (IST)
അന്തരിച്ച നടൻ സലീം കുമാറിന് കൊച്ചിയിൽ സ്മാരകം നിർമിക്കും
19 June 2026 10:30 AM (IST)
ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമിക്കാൻ സർക്കാർ സഹായം നൽകും
19 June 2026 10:30 AM (IST)
വ്യവസായ മേഖലയ്ക്ക് 1558 കോടി രൂപ വകയിരുത്തി. സഹകരണ മേഖലയ്ക്ക് 114 കോടി രൂപയും ബജറ്റിൽ വകയിരുത്തി
19 June 2026 10:15 AM (IST)
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നീ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കാൻ പദ്ധതി
19 June 2026 10:15 AM (IST)
ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കാൻ 10 കോടി രൂപ അനുവദിച്ചു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘മകൾക്കൊപ്പം’ പദ്ധതി നടപ്പിലാക്കും
19 June 2026 10:15 AM (IST)
തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1,422 കോടി രൂപ അനുവദിക്കും.
19 June 2026 10:00 AM (IST)
കേരളത്തിൽ രണ്ട് മെഡിക്കൽ കോളേജുകൾ കൂടി. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് തുടങ്ങും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ്.
19 June 2026 10:00 AM (IST)
വന്യജീവി സംഘർഷം പരിഹരിക്കാൻ 192.20 കോടി രൂപ വകയിരുത്തി. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആയിരിക്കും ഇത് നടപ്പിലാക്കുക.
19 June 2026 10:00 AM (IST)
Kerala Budget: കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കുള്ള സൌജന്യ യാത്രാ പദ്ധതിയായ പ്രിയദർശിന് പദ്ധതിയ്ക്കായി 600 കോടി രൂപ വകയിരുത്തി
19 June 2026 09:45 AM (IST)
Kerala Budget 2026: ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ അനുവദിച്ചു. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. സ്കൂളുകളിൽ പൌൾട്രി ക്ലബ്ബ് രൂപീകരിക്കും.
19 June 2026 09:45 AM (IST)
പ്രവാസികളുടെ ക്ഷേമത്തിനായി ഇൻവെസ്റ്റ്മന്റ് ഫണ്ട് രൂപീകരിക്കും.
19 June 2026 09:45 AM (IST)
കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ സ്റ്റേഡിം നിർമിക്കും. ഇതിനാി 50 കോടി രൂപ വകയിരുത്തി.
19 June 2026 09:45 AM (IST)
കേരള സ്കൂൾ ഓഫ് പ്ലാനിങ്, ആർകിടെക്ച്ചർ ആന്റ് ഡിസൈൻ പിപിപി മോഡലിൽ ആരംഭിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തും
19 June 2026 09:30 AM (IST)
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഓരോ കുടുംബംത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ ചെലവുകൾക്കായി 10 കോടി വകയിരുത്തി.
19 June 2026 09:30 AM (IST)
എംടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. വിവിധ സൌകര്യങ്ങൾ ഇവിടെ ഒരുക്കും. 50 കോടി രൂപ വകയിരുത്തി. പാർക്കിന്റെ നടത്തിപ്പിനായി ട്രസ്റ്റ് രൂപീകരിക്കും.
19 June 2026 09:30 AM (IST)
സിനിമ മേഖലയ്ക്കായി പ്രത്യേക പദ്ധതി. ജെസി ഡാനിയൽ ഫിലിം സിറ്റി സ്ഥാപിക്കും. പദ്ധതിയ്ക്കായി 100 കോടി രൂപ വകയിരുത്തി
19 June 2026 09:30 AM (IST)
Aviation Hub: കേരളത്തെ ഏവിയേഷൻ ഹബ്ബായി മാറ്റും. ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിനായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തി
19 June 2026 09:30 AM (IST)
Kerala Knowledge Valley Project: കേരളത്തിലെ വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ മികച്ച അവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളജ് വാലി പദ്ധതി നടപ്പിലാക്കും. ഇതിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു
19 June 2026 09:30 AM (IST)
Kerala Budget 2026: വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചു. രാജ്യത്ത് ആദ്യമായി വയോജന വകുപ്പ് രൂപീകരിച്ചത് കേരള സർക്കാരാണ്
19 June 2026 09:30 AM (IST)
Kerala Budget 2026: ഭൂപരിഷ്കരണം -2 നടപ്പിലാക്കും. കേരളത്തിന്റെ സാന്പത്തിക ഭാവിയ്ക്ക് ഗുണകരമായ രീതിയിൽ ഈ നയം നടപ്പിൽ വരുത്തും
19 June 2026 09:30 AM (IST)
Kerala Budget 2026: മാരിടൈം സമ്പദ് വ്യവസ്ഥയാക്കി കേരളത്തെ മാറ്റാൻ ‘മിഷൻ സമുദ്ര നടപ്പിലാക്കും



