Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ഇഡിയുടെ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലേക്കാണ് ഇഡി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊടൊപ്പം തന്നെ പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വരുന്നുണ്ട്.

അന്വേഷണത്തിൻ്റെ ഭാഗമായി എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിക്കുകയാണെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിക്കാനാണ് ഇഡിയുടെ നീക്കം. വീണ വിജയനെ ചോദ്യം ചെയ്‌തതിന് പിന്നാലെ കൂടുതൽ വ്യക്തികൾക്ക് സമൻസ് അയക്കാനുള്ള നടപടികളും ഇഡി ആരംഭിച്ചു കഴിഞ്ഞു.

See also  റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തി; മലപ്പുറത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Related Articles

Back to top button