Kerala

യുഡിഎഫ്-മദ്യ കമ്പനി ഡീൽ മൂടിവെയ്ക്കാൻ കള്ളപ്രചാരണം; വീര്യം കുറഞ്ഞ മദ്യത്തെക്കുറിച്ച് എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ കുറിച്ചോ, അതിന്റെ നികുതി നിശ്ചയിക്കുന്നതിനെക്കുറിച്ചോ എൽഡിഎഫ് സർക്കാർ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മദ്യക്കമ്പനിയുമായി യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ അവിശുദ്ധ ഇടപാടുകൾ മൂടിവെയ്ക്കാനാണ് ഇപ്പോൾ എൽഡിഎഫിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​ബജറ്റിലെ നികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ എൽഡിഎഫിന് പങ്കുണ്ടെന്ന യുഡിഎഫ് ആരോപണങ്ങളെ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരം നീക്കങ്ങൾ നടന്നു എന്ന തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, ജനങ്ങളെ വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

See also  വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം; അന്ത്യാഞ്ജലി അർപ്പിച്ച് നിയമസഭ

Related Articles

Back to top button