Kerala

വടക്കാഞ്ചേരിയിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണു; രക്ഷിക്കാൻ ചാടിയ പിതാവ് മരിച്ചു, കുട്ടിയെ രക്ഷപ്പെടുത്തി

വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപെടുത്തി. 

ഇന്നലെ സന്ധ്യയോടെയാണ് സംഭവം. രക്ഷപ്പെടുത്തിയ കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

Related Articles

Back to top button