Kerala

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. 89 വയസായിരുന്നു. കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1971-1996ൽ വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും.

വി.കെ കൃഷ്ണമേനോനൊപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന കെ.പി ഉണ്ണികൃഷ്ണൻ ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ്(യു)വിലേക്ക് മാറി. പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. 1995ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.

1936 സെപ്റ്റംബർ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

See also  പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെൻഷൻ

Related Articles

Back to top button