Kerala

യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

എലപ്പുള്ളി കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണ്(31) വിഷം കഴിച്ച നിലയിൽ കണ്ടത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാല് മണിയോടെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയ സൈമണെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള സൈമൺ അപകടനില തരണം ചെയ്തിട്ടില്ല.

വീടിന് സമീപം പുല്ലരിയുന്നതിനിടെ ഇന്നലെയാണ് യുവതിയെ സൈമൺ വെട്ടിപ്പരുക്കേൽപ്പിച്ചത്. യുവതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

See also  പാലക്കാട് യുവതിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Related Articles

Back to top button