Kerala

പാലക്കാട് ഓക്സിജൻ സംവിധാനം നിലച്ച് അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചു

പാലക്കാട്: ജില്ലയിൽ അപ്രതീക്ഷിതമായി ഉണ്ടായ പവർകട്ടിനെ തുടർന്ന് ഓക്സിജൻ സംവിധാനം നിലച്ച് അത്യാസന്ന നിലയിലായിരുന്ന രോഗി മരണപ്പെട്ടു. പാലക്കാട് കല്ലേക്കാട് സ്വദേശി എം. കൃഷ്ണനാണ് ശ്വാസം കിട്ടാതെ മരിച്ചത്.

​വീട്ടിൽ ഓക്സിജൻ സപ്പോർട്ടിലായിരുന്ന കൃഷ്ണന്, വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ നൽകാനാകാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു. വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് കെ.എസ്.ഇ.ബി (KSEB) ഓഫീസിലേക്ക് വിളിച്ചപ്പോൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്ന് മരണപ്പെട്ട കൃഷ്ണന്റെ മരുമകൾ ആരോപിച്ചു.

​വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രോഗിയുടെ നില വഷളാവുകയും, ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിന് മുൻപ് തന്നെ അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് വ്യക്തമാക്കി. സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും പരാതിയുമാണ് ഉയരുന്നത്.

See also  സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: കരുതൽ വിടരുത്

Related Articles

Back to top button