Kerala

യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റെന്ന് പിണറായി പറയും; എംഎൽഎ സ്ഥാനമടക്കം രാജിവെക്കണം: ഷോൺ ജോർജ്

കൊച്ചി: മാസപ്പടിയും സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖകൾ നൽകിയാലും അത് ഫോട്ടോസ്റ്റാറ്റാണെന്ന് പറഞ്ഞ് ഒളിച്ചോടുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് സ്ഥാനത്തോടൊപ്പം എംഎൽഎ സ്ഥാനവും രാജിവെച്ച് പിണറായി വിജയൻ അന്വേഷണത്തെ നേരിടണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു.

​എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് കൃത്യമായ സാമ്പത്തിക തിരിമറികളും ജിഎസ്ടി തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നും, അന്വേഷണ ഏജൻസികൾക്ക് മുന്നിൽ തെളിവുകൾ വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നൽകിയിട്ടില്ലാത്ത സേവനങ്ങൾക്കാണ് പണം കൈപ്പറ്റിയതെന്നും ഇത് വ്യക്തമായ അഴിമതിയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

See also  എങ്കില്‍ പിന്നെ ആ ഏരിയ തന്നെ വേണ്ട; വിഭാഗിയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സി പി എം

Related Articles

Back to top button