Kerala

ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇടുക്കി: ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാൻ ശ്രമിച്ച  ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.  പിടിയിലായത് മധ്യപ്രദേശ് സ്വദേശി റിമു ആണ്. 

പോലീസ് ഇയാളിൽ നിന്ന് വ്യാജ ആധാർ കാർഡും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കഴിഞ്ഞ ദിവസം മൂന്നുമണിയോടെ പെൺകുട്ടിയെ ബലമായി കടത്തികൊണ്ടു പോകുവകയിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കുട്ടി കാര്യഗാംൽ തുറന്നു പറഞ്ഞത്.

തുടർന്ന് പോലീസിനെ വിവരം അറിയിച്ച വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ തനിക്ക് 20 വയസുണ്ടെന്ന് പറഞെങ്കിലും ടീഭമാസ സ്ഥലത്തെ പരിശോധനയിൽ 16 വയസ് പ്രായം രേഖപ്പെടുത്തിയ ആധാർ കാർഡ് പോലീസിന് ലഭിച്ചു. തുടർന്ന് പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തുകയും വ്യാജരേഖ ഉണ്ടാക്കിയതിൻസാക്കാം ഇയാൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

പ്രതി നാലു മാസം മുൻപാണ് ഉടുമ്പൻചോലയിലെത്തിയത്. ആ സമയം പ്രദേശത്ത് ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

See also  മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണം; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

Related Articles

Back to top button