Kerala

വിഴിഞ്ഞത്ത് ചാകര; നല്ല പിടയ്ക്കണ വേളാപ്പാര: ആഘോഷമാക്കി കടപ്പുറം

വിഴിഞ്ഞം: തിരുവനന്തപുരം ചെറുമണൽ കടൽപ്പുറത്ത് ചാകര. വേളാപ്പാര എന്ന ഇനത്തിൽ പെട്ട മീനാണ് വൻതോതിൽ ലഭിച്ചത്. ചെറുമണൽ സ്വദേശിയായ വഹാബിന്‍റെ കരമടിയിലാണ് വൻതോതിൽ വേളാപ്പാരകൾ അടിഞ്ഞത്. വല തീരത്തടുപ്പിക്കാൻ തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടി.

വേളാപ്പാര ചാകരയാണെന്ന വിവരം അറിഞ്ഞതോടെ നൂറു കണക്കിന് പേരാണ് മീൻ വാങ്ങാനായി മാത്രം കടൽപ്പുറത്തേക്കെത്തിയത്.

ഭാരം കൂടിയ വലിയ വേളാപ്പാരകൾ ആണ് ലഭിച്ചിരിക്കുന്നത്. മീനിന് ആവശ്യക്കാർ ഏറെയായതോടെ ലേലം വിളിച്ചാണ് വിൽപ്പന നടത്തിയത്. ഒരു മീനിന് 2000 രൂപ വരെ വില നൽകി വാങ്ങിയവരുണ്ട്.

See also  കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി

Related Articles

Back to top button