Education

കോൺഗ്രസിന് അടുത്ത തലവേദന: സരിന് പിന്നാലെ ഷാനിബും പാലക്കാട് മത്സരിക്കും

പി സരിന് പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാലക്കാട് മത്സരിക്കും. വിഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്ന് ഷാനിബ് പറഞ്ഞു.

നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതോടെ രണ്ട് മുൻ കോൺഗ്രസുകാർ തന്നെ മത്സരത്തിന് ഇറങ്ങുന്നത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഷാനിബും സരിനും പാലക്കാട് ജില്ലക്കാരാണ്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്.

The post കോൺഗ്രസിന് അടുത്ത തലവേദന: സരിന് പിന്നാലെ ഷാനിബും പാലക്കാട് മത്സരിക്കും appeared first on Metro Journal Online.

See also  കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു

Related Articles

Back to top button