Kerala

കുറ്റിപ്പുറം ബസ് അപകടം; അമിതവേഗമാണ് കാരണമെന്ന് എംവിഡിയുടെ റിപ്പോർട്ട്

കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.

തുടർച്ചയായി രണ്ട് വളവുകളുള്ള സ്ഥലത്ത് അമിതവേഗത്തിൽ എത്തിയ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററാണെങ്കിലും അപകടത്തിൽപ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.

അമിതവേഗം മൂലം റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുന്ന ‘ഹൈഡ്രോപ്ലെയിനിങ്’ സംഭവിച്ചതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം, അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ബസ് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പൊലീസ് നോട്ടീസ് നൽകി. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഷബീറിനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

See also  നടി മീര വാസുദേവ് മൂന്നാം തവണയും വിവാഹമോചിതയായി; ഇനി സിംഗിൾ എന്ന് നടി

Related Articles

Back to top button