Kerala

മീഡിയ ട്രയൽ: ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായെന്ന ആരോപണവുമായി നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലെ അന്വേഷണ പുരോഗതി സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. വിചാരണക്കോടതിയിലെ രഹസ്യ വിവരങ്ങൾ ചോർന്ന് കേസിൽ ‘മീഡിയ ട്രയൽ’ നടന്നുവെന്നാണ് ദിലീപിന്റെ ആരോപണം.

അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നെങ്കിലും അഞ്ച് കേസുകളിൽ നാലിലും ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ പരാതി. അന്വേഷണം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, മുൻ ഉത്തരവ് പാലിക്കാത്തതിന്റെ കാരണം സംസ്ഥാന സർക്കാരിനോട് തേടിയിരുന്നു. അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും തുടർനടപടികളും ഇന്ന് സർക്കാർ കോടതിയെ അറിയിക്കും.

See also  ആശമാരുടെ ഓണറേറിയം വർധന:കുറച്ച് കൂടി തുക ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു: എസ് മിനി

Related Articles

Back to top button