Kerala

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് നേരെ ക്രൂരപീഡനം; പിതാവടക്കം ഏഴ് പ്രതികൾ: മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട മലയാലപ്പുഴയിൽ പത്താം ക്ലാസുകാരിയെ പിതാവ് അടക്കം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നാട്ടുകാരായ മൂന്നുപേർ അറസ്റ്റില്‍. പെൺകുട്ടി താമസിച്ച കെട്ടിടത്തിന്റെ ഉടമ അടക്കം മൂന്നുപേരാണ് പിടിയിലായത്. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഒരാൾ മരണപ്പെട്ടു. അതേസമയം പ്രതികളിലൊരാളായ കുട്ടിയുടെ പിതാവ് വിദേശത്താണ്. സുഹൃത്തുക്കളോടാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സഹപാഠികൾ അറിയിച്ചത് അനുസരിച്ച് അധ്യാപികയാണ് വിവരം ചൈൽഡ് ലൈനെ അറിയിക്കുന്നതും തുടർന്നാണ് പൊലീസിൽ എത്തുന്നതും.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യ പീഡനം കുട്ടി നേരിട്ടത്. ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ് തന്നെയാണ്. അതിനുശേഷം പീഡനം പലവട്ടം തുടർന്നു. ശേഷം നാട്ടുകാരായ മറ്റ് അഞ്ചുപേർ കൂടി പീഡിപ്പിച്ചു എന്നുള്ളതാണ് പൊലീസ് പറയുന്നത്. അതിൽ ഒരു പ്രതി പെൺകുട്ടി താമസിക്കുന്ന വാടക കെട്ടിടത്തിൻറെ ഉടമയാണ്. ഇതേ കെട്ടിടത്തിലെ ഒരു താമസക്കാരനും മറ്റ് നാട്ടുകാരുമാണ് മറ്റ് പ്രതികള്‍. വിദേശത്തുള്ള കുട്ടിയുടെ പിതാവടക്കം രണ്ട് പ്രതികളെയും നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള ശ്രമം പൊലീസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

See also  വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Related Articles

Back to top button