Kerala

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിൻ സഹോദരങ്ങൾ വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

മുട്ടിൽ മരംമുറി കേസിൽ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വിശ്വാസവഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരായ കേസ് വ്യാഴാഴ്ച ചോറ്റാനിക്കര കോടതി പരിഗണിക്കും. കേസ് നടപടികൾ 20 വരെ മാറ്റിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചതിനെ തുടർന്നാണ് ഇന്നത്തെ നടപടികൾ മാറ്റിവച്ചത്.വ്യാഴാഴ്ച വിചാരണ കോടതിയിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കുറ്റം ചുമത്തുന്നതും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതുമടക്കമുള്ള നടപടികളാണ് കോടതി പരിഗണിക്കുക.

റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് അനധികൃതമായി മുറിച്ച മരം അനുമതിയുള്ളതാണെന്ന് വിശ്വസിപ്പിച്ച് കരിമുഗൾ സ്വദേശിയായ തടി വ്യവസായിക്ക് വിറ്റുവെന്നാണ് കേസ്.രണ്ടുതവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് പ്രതികൾ കോടതിയിൽ ഹാജരായതോടെ വാറന്റ് പിൻവലിച്ചു.

See also  ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാ‍ത്ഥിനിയും യുവാവും മരിച്ച നിലയിൽ

Related Articles

Back to top button