Kerala

തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല; അസംബന്ധ വർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം:  സിഎംആര്‍എല്‍ മാസപ്പടി കേസുമായി  ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണവുമായി ബന്ധപ്പെട്ട് വരുന്ന അസംബന്ധമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പി എ മുഹമ്മദ് റിയാസ്. 

തെറ്റ് ചെയ്യാത്തതിനാല്‍ ആത്മവിശ്വാസത്തോടെ നിയമപരമായി നേരിടാനാകുമെന്ന നല്ല ബോധ്യമുണ്ടെന്ന് പറഞ്ഞ റിയാസ് ഇതിന്റെ രാഷ്ട്രീയവശങ്ങള്‍ പാര്‍ട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റു പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി രണ്ടുതവണ ഫോണിൽ വിശദീകരണം ചോദിച്ചെന്നുമുള്ള വാർത്ത തികച്ചും അസംബന്ധമാണെന്ന് പറഞ്ഞ റിയാസ് തന്റെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച ഈ വ്യാജ വാർത്തയ്‌ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.

See also  യൂട്യൂബ് വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജൻ സ്‌കറിയക്കെതിരെ കേസ്

Related Articles

Back to top button