Kerala

വൈറ്റിലയിൽ റെയിൽവെ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കിൽ വെച്ചതാണെന്ന് നിഗമനം. 30-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. 

മൃതദേഹം ട്രെയിൻ കടന്നുപോകാത്ത ട്രാക്കിനു പുറത്താണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയിൽവേയിലും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 

സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടുകിട്ടിയിട്ടുണ്ട്. പോലീസ് പരിശോധന തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

See also  16 പ്രതികളും കോടതിയിൽ ഹാജരായി; കുറ്റം നിഷേധിച്ച് പ്രതിഭാഗം, വിചാരണ ഓഗസ്റ്റ് 17-ന് ആരംഭിക്കും

Related Articles

Back to top button