Kerala

കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസ്; യാസർ എടപ്പാൾ അറസ്റ്റിൽ

സിപിഎം നേതാവ് കെ ജെ ഷൈനിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജ് നടത്തുന്ന യാസർ എടപ്പാൾ അറസ്റ്റിൽ. വിദേശത്തായിരുന്ന ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. യൂട്യൂബർ കെഎം ഷാജഹാൻ, പറവൂരിലെ കോൺഗ്രസ് നേതാവ് സികെ ഗോപാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ

ഷാജഹാനെയും ഗോപാലകൃഷ്ണനെയും നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ വിദേശത്തായിരുന്ന യാസർ എടപ്പാളിനെ പിടികൂടാനായിരുന്നില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സ്ത്രീത്വത്തെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന വകുപ്പടക്കം ചുമത്തിയാണ് പോലീസ് കേസ്

സമാന കുറ്റകൃത്യങ്ങൾക്ക് മുമ്പും പിടിയിലായ ആളാണ് യാസർ എടപ്പാൾ. മുൻ മന്ത്രി കെടി ജലീലിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേിസൽ 2021ലും ഇയാൾ അറസ്റ്റിലായിരുന്നു.
 

See also  പിണറായി വിജയൻ നയിക്കുന്നത് ആർഭാട ജീവിതം; നാട് നന്നാകില്ലെന്ന് അദ്ദേഹത്തിലൂടെ ബോധ്യമായി: സാബു എം. ജേക്കബ്

Related Articles

Back to top button