Kerala

വിജയ്ക്കൊപ്പം ചേരാൻ നടൻ ദേവൻ; കൂടിക്കാഴ്ച ഉടൻ: ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന

തിരുവനന്തപുരം: കഴിഞ്ഞ ബിജെപി വിട്ട നടൻ ദേവൻ ഇനി ടിവികെയുടെ ഭാ​ഗമാകും. സെപ്റ്റംബർ 10ന് വിജയ്‍യുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ടിവികെയിൽ ജോയിൻ ചെയ്യുന്നതോടെ പാർട്ടിയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ അറിയിച്ചു. 

നടി പ്രിയങ്കയാണ് ദേവന് ടിവികെയിലേക്ക് വഴിതുറന്നതെന്നാണ് റിപ്പോർട്ട്. സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങൾ രൂപീകരിക്കാൻ ടിവികെ പദ്ധതിയുണ്ട്. ഇതിന്‍റെ ഭാഗമായി കേരളത്തിലുള്‍പ്പെടെ പലരുമായും ടിവികെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി വിവരമുണ്ട്. അതിനിടെയാണ് ദേവൻ ബിജെപി വിട്ടത്. തുടർന്ന് പ്രിയങ്ക വഴിയാണ് ടിവികെ പ്രതിനിധികൾ ദേവനുമായി ബന്ധപ്പെട്ടതെന്നാണ് വിവരം. 

വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വസതിയിൽ ടിവികെയുടെ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള രണ്ട് നേതാക്കൾ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്കൊപ്പം നടി പ്രിയങ്കയും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം കൂടിക്കാഴച നടന്നതായാണ് റിപ്പോർട്ട്. കേരളത്തിൽ ടിവികെയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ദേവന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

See also  നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

Related Articles

Back to top button