Kerala

എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

തൃശൂർ: എസ്എസ്എൽസി ഫലം വന്നതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. മാള കുഴൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്‍റെ മകൾ വിസ്മയ(16)യാണ് മരിച്ചത്. കുഴൂർ ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

വീട്ടിനകത്തെ ജനലിൽ തോർത്ത് ഉപയോഗിച്ച് കഴുത്തിൽ കെട്ടിയ നിലയിൽ വിസ്മയയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ മാളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിസ്മയയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ നാല് എ പ്ലസുകളാണ് ലഭിച്ചിരുന്നത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്.

See also  വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അം​ഗീകരിച്ചില്ല’; മുഖ്യമന്ത്രി

Related Articles

Back to top button