Kerala

ഓണാഘോഷത്തിന് ആംബുലൻസ്; സ്കൂളിനെതിരേ പരാതി

പാലക്കാട്: സ്കൂളിലെ ഓണാഘോഷ പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. മോയൻസ് എൽ പിസ്കൂൾ മൈതാനത്ത് മറ്റൊരു സ്വകാര്യ സ്കൂൾ നടത്തിയ ഓണാഘോഷത്തിലാണ് ആംബുലൻസ് എത്തിച്ചത്. നൃത്തം ചെയ്യുന്ന വിദ്യാർഥികൾക്കിടയിലൂടെ ആംബുലൻസ് കടന്നു പോകുന്നതും ആംബുലൻസിൽ ഇരിക്കുന്ന വിദ്യാർഥികൾ നിറമുള്ള പുക പരത്തുന്നതുമായ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

വിദ്യാർഥികൾ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്. ആംബുലൻസ് ഡ്രൈവർമാർ ആണ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരിക്കുന്നത്. എംവിഡി അന്വേഷണം ആരംഭിച്ചു.

See also  ആലപ്പുഴ കളർകോട് അപകടം: കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രതി ചേർത്തു

Related Articles

Back to top button