Kerala

പൊന്നാനി സ്വദേശികളായ മലയാളി കുടുംബത്തെ കാണാതായി; തിരച്ചിൽ തുടരുന്നു

നേപ്പാളിലെ പ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും കാണാതായി. പൊന്നാനി സ്വദേശികളായ ശ്രീധരൻ അയ്യരും കുടുംബവുമാണ് നേപ്പാളിൽ കുടുങ്ങിയത്. പ്രളയം രൂക്ഷമായ റസുവ എന്ന സ്ഥലത്തുവെച്ചാണ് നാലംഗ കുടുംബവുമായി അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത്.

പൊന്നാനി ഈശ്വർ നിവാസിൽ ശ്രീധരൻ അയ്യർ, ലക്ഷ്മി, ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപമാണ് ഇവരുടെ വീട്. കുടുംബത്തെ കണ്ടെത്തുന്നതിനായി പൊന്നാനിയിൽനിന്നുള്ള ബന്ധുക്കൾ ഇന്ന് നേപ്പാളിലേക്ക് തിരിക്കും. കുടുംബം സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പൊന്നാനി എംഎൽഎ നൗഷാദ് അലി പറഞ്ഞു.

പല മാർഗങ്ങളിലൂടെയും കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. നേപ്പാൾ അധികൃതർ അടിയന്തരമായി ഇടപെട്ട് കുടുംബത്തെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

See also  താമരശ്ശേരിയിൽ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു

Related Articles

Back to top button