Sports

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയത് എന്തുകൊണ്ട്

കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള 15 അംഗ അണ്ടർ 19 ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ അണ്ടർ 19 ലോകകപ്പ് ഫൈനലിലെ താരമായ വൈഭവ് സൂര‍്യവംശിയെ ടീമിലെടുത്തിരുന്നില്ല.

അടുത്തിടെ വൈഭവ് ഇന്ത‍്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിക്കുകയും സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ടായിരിക്കും താരത്തെ ടീമിലെടുക്കാതിരുന്നത്?

ബിസിസിഐയുടെ പുതിയ നിയമപ്രകാരം താരങ്ങൾക്ക് ഒന്നിലേറെ അണ്ടർ 19 ടൂർണമെന്‍റുകൾ കളിക്കാൻ സാധിക്കില്ല. ഇതുപ്രകാരം വൈഭവ് കഴിഞ്ഞ വർഷം അണ്ടർ 19 ലോകകപ്പ് കളിച്ച് തന്‍റെ ക്വാട്ട പൂർത്തിയാക്കിയതാണ്. ഇതാണ് താരത്തെ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുതാതിരുന്നതിന്‍റെ കാരണമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഓൾറൗണ്ടർ വാഷിങ്ടൺ‌ സുന്ദർ അടക്കം നിരവധി താരങ്ങൾക്ക് ഇത്തരത്തിൽ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ അവസരം നഷ്ടമായിട്ടുണ്ട്. ഈ നിയമം പ്രാബല‍്യത്തിൽ വരുന്നതിനു മുൻപ് സർഫറാസ് ഖാൻ, സന്ദീപ് ശർമ, വിജയ് സോൾ തുടങ്ങിയ താരങ്ങൾ ഒന്നിലേറെ അണ്ടർ 19 മത്സരങ്ങൾ ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

See also  ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

Related Articles

Back to top button