ഡി.സി.സി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ചതയദിന പരിപാടിക്കിടെ മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനം വഴിയിൽ തടയുകയും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഡി.സി.സി അംഗം ചേന്തി അനിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. എല്ലാ പ്രാഥമിക അംഗത്തിൽ നിന്നും ഡിസിഡിയിൽ നിന്നും പുറത്താക്കിയതായും സണ്ണി ജോസഫും അറിയിച്ചു.പ്രവർത്തനവും പാർട്ടിക്കും മുഖ്യമന്ത്രിക്കും പരസ്യമായി അപകീർത്തിയുണ്ടാക്കിയതും ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടി.
ചെമ്പഴന്തിയിൽ നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വെച്ച് അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. നേരത്തെ തീരുമാനിച്ച പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങിപ്പോകാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തിൽ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിനും ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചേന്തി അനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം ഇയാൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.



