Kerala

ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ (അനിൽ കുമാർ) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് റിമാൻ്റ് ചെയ്തത്.

​ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ചേന്തിക്ക് സമീപം വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് വാക്കുതർക്കമുണ്ടായത്. ചേന്തിയിലെ സംഘാടകർ ഒരുക്കിയ ചടങ്ങിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലേക്ക് പോയതിൽ പ്രതിഷേധിച്ചായിരുന്നു വാഹനവ്യൂഹം തടഞ്ഞത്.

​ശ്രീകാര്യം പോലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, പൊതുസ്ഥലത്ത് അപമാര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​സംഭവത്തെ തുടർന്ന് ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താകുകയും  ചെയ്തതായി കോൺഗ്രസ്  നേതൃത്വവും അറിയിച്ചു.

ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

മുന്‍ നിര നേതാക്കളോ പാര്‍ട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. ഈ രീതിയിൽ പ്രതിക്ഷേധിച്ചത് ശരിയായില്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസുകളും ചേന്തി അനിലിന്‍റെ ചില നടപടികളും മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമായെന്നും നേതാക്കള്‍ പറയുന്നു. അതേസമയം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണെന്നാണ് റിമാൻഡ് റിപ്പോർട്ട്‌. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി

See also  നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി: രണ്ടാമത്തെ ജഡ്ജിയുടെ പിന്മാറ്റം

Related Articles

Back to top button