Kerala
കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ(69), ഏയ്ഞ്ചല്‍(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
കല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവർ. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
The post കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു appeared first on Metro Journal Online.