Kerala

റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്‌കിൽ പൊലീസ് പരിശോധന; ശക്തമായ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കൊച്ചിയിലുള്ള ആസ്ഥാനത്ത് പൊലീസ് നടത്തിയ പരിശോധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പുലർച്ചെ എത്തിയ പൊലീസ് സംഘം, മാധ്യമപ്രവർത്തകരുടെയും സാങ്കേതിക വിഭാഗം ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്.

​ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധവുമായ നടപടിയുമാണെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. തത്സമയ വാർത്താ സംപ്രേക്ഷണം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു. അതേസമയം, മാധ്യമ സ്ഥാപനങ്ങളിൽ കടന്നുകയറി ഭീതി പരത്തുന്ന രീതിയിലുള്ള പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പ്രതികരിച്ചു.

See also  പ്രണയനൈരാശ്യം, ട്രാക്കിൽ കയറി ആത്മഹത്യക്കൊരുങ്ങി യുവാവ്; സമയോചിതമായി രക്ഷപ്പെടുത്തി പോലീസ്

Related Articles

Back to top button