Kerala

​കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: കെ എസ് ആർ ടി സി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കെ എസ് ആർ ടി സി ജീവനക്കാരൻ കസ്റ്റഡിയിൽ. ഇന്നുരാവിലെ ഹരിപ്പാടാണ് സംഭവം. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാരിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്.

രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. അമ്പലപ്പുഴയ്ക്ക് സമീപത്തുനിന്ന് കെഎസ്ആർടിസിയുടെ എംബ്ലം ഉള്ള യൂണിഫോം ധരിച്ച് ബസിൽ കയറിയ ജീവനക്കാരൻ യുവതിയുടെ സമീപത്തിരുന്നു. കുറച്ചുസമയം കഴിഞ്ഞതോടെ യുവതി ഉറക്കത്തിലായി. ഈ സമയം ജീവനക്കാരൻ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പെട്ടെന്ന് ഉണർന്ന യുവതി നിലവിളിച്ചതോടെ ജീവനക്കാരൻ ഇറങ്ങിയോടി. ഈ സമയം ബസ് നിറുത്തിയ ഡ്രൈവർ പിന്നാലെയോടി ജീവനക്കാരനെ പിടികൂടുകയായിരുന്നു.

തനിക്ക് പരാതിയുണ്ടെന്ന് യുവതി അറിയിച്ചതോടെ ബസ് ഹരിപ്പാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയുടെ മൊഴിയെത്തുടർന്ന് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണെന്നും ജോലിക്കുപോകാനായാണ് ബസിൽ കയറിയതെന്നുമാണ് റിപ്പോർട്ട്. ജീവനക്കാരന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്:

See also  സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ

Related Articles

Back to top button