Sports

റയൽ മാഡ്രിഡിൽ തുടരാൻ വിനീഷ്യസ് ജൂനിയർ; കരാർ പുതുക്കാൻ ധാരണയായതായി ഫാബ്രിസിയോ റൊമാനോയും ദ അത്‌ലറ്റിക്കും

മാഡ്രിഡ്: ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി പുതിയ കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നു. പ്രമുഖ ട്രാൻസ്ഫർ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയും ‘ദ അത്‌ലറ്റികു’മാണ് (The Athletic) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

​ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണൽ വിനീഷ്യസിനായി ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും, റയൽ മാഡ്രിഡ് മാനേജ്‌മെന്റും താരത്തിന്റെ ഏജന്റുമാരും തമ്മിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചയ്‌ക്കൊടുവിൽ കരാർ നീട്ടുന്ന കാര്യത്തിൽ ധാരണയാവുകയായിരുന്നു. റയൽ മാഡ്രിഡ് മുൻപോട്ടുവെച്ച ഉയർന്ന ശമ്പളവും ദീർഘകാല കരാർ വ്യവസ്ഥകളും വിനീഷ്യസ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.

See also  സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് വേണ്ടത് 196 റൺസ്; ഈഡൻ ഗാർഡൻസിൽ വിൻഡീസ് ബാറ്റിംഗ് താണ്ഡവം

Related Articles

Back to top button