Kerala

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; മരിച്ചത് ജിം സന്തോഷ് വധക്കേസ് പ്രതി

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്‌റ്റേഷനിൽ വന്ന് ഒപ്പിട്ട ശേഷം മടങ്ങിപ്പോകുമ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. അതുലിന്റെ കാർ പിന്തുടർന്നെത്തിയ മറ്റൊരു കാർ റോഡ് പണി നടക്കുന്ന ഒരുവശത്തേക്ക് ഇടിച്ചിടുകയും ആയുധങ്ങളുമായി വണ്ടിയിൽ നിന്നിറങ്ങിയ ഗുണ്ടകൾ തുരുതുരാ വെട്ടുകയുമായിരുന്നു. 

അഞ്ചോളം പേർ ചേർന്ന് ചുറ്റും നിന്നാണ് അതുലിനെ വെട്ടിക്കൂട്ടിയത്. അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഗുണ്ടാ കുടിപ്പകയാണ് സംഭവത്തിന് പിന്നിൽ. ജിം സന്തോഷും ഗുണ്ടാകുടിപ്പകയുടെ ഇരയായിരുന്നു. രാത്രി വീട്ടിൽ കയറിയാണ് സന്തോഷിനെ വെട്ടിക്കൊന്നത്.
 

See also  പവന് വീണ്ടും ഒറ്റയടിക്ക് 1000ലധികം രൂപയുടെ വർധനവ്; സ്വർണവില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിൽ

Related Articles

Back to top button