Kerala

കേരളത്തിന്റെ ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. വിജ്ഞാപനത്തില്‍ കേരളം എല്ലാ ഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. 856.7 ചതുരശ്ര കി.മീ ജനവാസ മേഖല ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജനവാസ മേഖല, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇഎസ്എയുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയില്‍ കൊണ്ടുവരുമെന്നും സണ്ണി ജോഫസ് പറഞ്ഞു. ഇഎസ്എ വനത്തില്‍ തന്നെ പരിമിതപ്പെടുത്തണം. കേരളത്തിന്റെ വനവിസ്തൃതി കൂടുതലാണ്. ഇതിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങള്‍ കേരളിത്തിലുണ്ട്. അത് കൂടാതെ ഇഎസ്എ പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തിന്റെ വികസന മേഖലയെയും കാര്‍ഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും സണ്ണി ജോഫസ് പറഞ്ഞു.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇഎസ്എയില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനായി കേരളത്തിന്റെ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി വകുപ്പ് ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ താന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ആശങ്കയില്‍ മലയോര മേഖല ഇന്നലെ രംഗത്ത് വന്നിരുന്നു. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

See also  എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്; സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

Related Articles

Back to top button