Kerala

ആലപ്പുഴയിൽ മദ്യപിച്ചുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ചുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. ചുങ്കം പാലത്തിന് സമീപത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.

​സംഭവവുമായി ബന്ധപ്പെട്ട് വട്ടയാൽ സ്വദേശി അഫ്സൽ (41) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

See also  പാലക്കാട് മണ്ഡലത്തിൽ പി സരിനെ മത്സരിപ്പിക്കാൻ സിപിഎം; തൃത്താലയിൽ എം ബി രാജേഷ്

Related Articles

Back to top button