Kerala

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌; പ്രതികൾ ബിജെപി പ്രവർത്തകരെന്നു പൊലീസ്

തിരുവനന്തപുരം DCC ഓഫീസ് ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. അഡ്വക്കേറ്റ് പ്രദീപാണ് കല്ലെറിഞ്ഞത്. ശ്രീലാൽ എന്നയാളാണ് ഇയാൾക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്നത്. കസ്റ്റഡിയിലുള്ള നെയ്യാറ്റിൻകര ആറാലുമ്മൂട് സ്വദേശി അഖിലും മറ്റൊരാളും കാറിൽ കാത്ത് നിൽക്കുകയായിരുന്നു. ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. നാട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചില ബോധപൂര്‍വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരു കാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

See also  ഹെലികോപ്റ്റർ യാത്രയിൽ രണ്ടു വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

Related Articles

Back to top button