Gulf

കൊലപാതകത്തിന് ശ്രമിച്ച 23 കാരന് മൂന്നു വര്‍ഷം തടവ്

ദുബൈ: ലേബര്‍ ക്യാമ്പില്‍ കൊലപാതകത്തിന് ശ്രമിച്ച 23 കാരന് മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. മദ്യപിച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സുഹൃത്തിനെ കുത്തി മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കൊലപാതക ശ്രമത്തിന് കോടതി വിധി പ്രസ്താവിച്ചത്. അല്‍ ഖൂസ് വ്യവസായ മേഖലയിലെ ലേബര്‍ ക്യാമ്പിലായിരുന്നു 2023 ഡിസംബര്‍ 30 കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഇന്ത്യക്കാരായ ഇരുവരും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും കുത്തേറ്റയാള്‍ പ്രതിയായ 23 കാരനെ അപമാനിക്കുകയും ചെയ്തതാണ് സംഭവത്തിലേക്കു നയിച്ചത്. മദ്യപിച്ച് ലക്കുകെട്ട പ്രതി കത്തി ഉപയോഗിച്ച സുഹൃത്തിനെ നെഞ്ചിലും മുഖത്തും വയറിലും മാരകമായി കുത്തുകയായിരുന്നുവെന്ന് ദൃസാക്ഷി മൊഴി നല്‍കിയിരുന്നു. കുത്തേറ്റയാള്‍ക്ക് ആഴമേറിയ മുറിവിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രതിക്ക മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് മറ്റൊരു ആറു മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ പ്രതിയെ നാടുകടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

The post കൊലപാതകത്തിന് ശ്രമിച്ച 23 കാരന് മൂന്നു വര്‍ഷം തടവ് appeared first on Metro Journal Online.

See also  റമദാന്‍: പകല്‍ നേരത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കാന്‍ അനുമതി വാങ്ങണമെന്ന് ഷാര്‍ജ നഗരസഭ

Related Articles

Back to top button