Kerala
അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബർ ആക്രമണം; പരാതി നൽകി ജെബി മേത്തർ എംപി

തിരുവനന്തപുരം: പരസ്യപ്രതികരണത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പരാതി നൽകി മഹിളാ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ ജെബി മേത്തർ.
ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കുമാണ് ജെബി മേത്തർ പരാതി നൽകിയത്. നമ്മൾ എന്ത് പറയണം, എന്ത് ചെയ്യണമെന്ന് എവിടെയൊക്കയോ നിന്ന് ആരൊക്കയോ ആജ്ഞാപിക്കുകയാണ്.
അതിന് നിന്ന് കൊടുക്കാൻ താനില്ലെന്നും ആരാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തട്ടേയെന്നും മുഖ്യമന്ത്രിക്ക് ഇതിൽ ബന്ധമുണ്ചെന്ന് കരുതുന്നില്ലെന്നും ജെബി മേത്തർ പ്രതികരിച്ചു.



