Kerala

ഒളിവിലായിരുന്ന സുഗതന്‍ എങ്ങനെ കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ടു? വ്യാജ ഒപ്പ് പരാതിയില്‍ അന്വേഷണം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിക്കും. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി ദീപക്കാണ് പരാതി നല്‍കിയത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായിട്ടെന്നാണ് ദീപക്കിന്റെ പരാതി.

പരാതി അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫിന് പിന്തുണയുമായി മുന്‍ എംഎല്‍എയും കൗണ്‍സിലറുമായ കെ.എസ് ശബരീനാഥനും രംഗത്തെത്തി.

കൗണ്‍സില്‍ അറ്റന്റന്‍സ് രജിസ്റ്ററിലെ സുഗതന്റെ ഒപ്പ് വ്യാജമാണെന്നുള്ള പരാതി അതീവ ഗൗരവമുള്ളതാണ്. സുഗതന്‍ ഒളിവില്‍ കഴിഞ്ഞ 2026 ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 എന്നീ ദിവസങ്ങളില്‍ നടന്ന കൗണ്‍സിലുകളിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ചിരിക്കുന്നത്.

മാത്രമല്ല, 2026 ജൂണ്‍ 29ന് നടന്ന കോര്‍പ്പറേഷന്‍ യോഗത്തില്‍ അറ്റന്റന്‍സ് രജിസ്റ്റര്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയനും മറ്റു ചില ബിജെപി കൗണ്‍സിലര്‍മാരും തന്നെയും സഹകൗണ്‍സിലര്‍മാരെയും ആക്രമിച്ചത്.

ഇതെല്ലാം സുഗതന്റെ കള്ള ഒപ്പ് സംരക്ഷിക്കാന്‍ വേണ്ടിയാണോ എന്ന സംശയം ഇപ്പോള്‍ ബലപ്പെടുന്നുവെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പ് നല്‍കിയതായും കെ.എസ് ശബരീനാഥന്‍ പറഞ്ഞു

See also  ഇന്നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

Related Articles

Back to top button