Kerala

മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരത്തിൽ; പ്രതിസന്ധിയിലായി കെഎസ്ഇബി

തിരുവനന്തപുരം: ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് ബില്ല് വിതരണം അനിശ്ചിതത്വത്തിലായത്. ഈ മാസം ഒന്നു മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.

ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 4 വർഷമായി ശമ്പള വർധനവ് ഉണ്ടായിട്ടില്ലെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ 5 ദിവസമായി മീറ്റർ റീഡിങ് നിലച്ചിരിക്കുകയാണ്. നിലവില്‍ ചുരുക്കം ചില ജീവനക്കാര്‍ മാത്രമാണ് ജോലിയിലുള്ളത്. കൃത്യസമയത്ത് ബില്‍ നോക്കി നല്‍കിയില്ലെങ്കില്‍ കെഎസ്ഇബിക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ നഷ്ടമുണ്ടാകും.

See also  ആസൂത്രിത ആക്രമണമെന്ന് പോലീസ്, 321 പേർക്കെതിരെ കേസ്

Related Articles

Back to top button