Kerala

ആരോഗ്യ മന്ത്രി – പ്രിൻസിപ്പൽ സെക്രട്ടറി പോര് കടുക്കുന്നു; ശർമിളയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് കടുക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളിധരൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

വകുപ്പ് തലത്തിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല കാര്യങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടപ്പാക്കുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മുൻ സര്‍ക്കാരിന്‍റെ കാലത്തെ 35ലധികം കേസുകളില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ ആളുകളെ ശര്‍മിള മേരി ജോസഫ് സംരക്ഷിക്കുകയാണെന്നാണ് മന്ത്രി കെ. മുരളീധരന്‍ പറയുന്നത്.

നേരത്തെ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ കെ. മുരളിധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണതലത്തിൽ മന്ത്രിയും സെക്രട്ടറിയും തമ്മിൽ വീണ്ടും ഭിന്നത രൂക്ഷമായത്.

See also  തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോർട്ട്; എഡിജിപിയുടെ സ്ഥാനം തെറിക്കും

Related Articles

Back to top button