Kerala

തിരുവോണം ബമ്പർ: 25 കോടി അടിച്ച ടിക്കറ്റ് കാണാതായെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി

പാലക്കാട്: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി. പാലക്കാട് എസ്പി ഓഫിസിൽ സാദിഖ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. പാലക്കാട് റെയിൽവേ ജംഗ്ഷനിൽ നിന്ന് വാങ്ങിയ യഥാർഥ ടിക്കറ്റ് ഈറോഡ് ജില്ലയിലെ സത്യമംഗലത്തു വച്ച് നഷ്ടപ്പെട്ടുവെന്നും മൊബൈൽ ഫോണിൽ ലോട്ടറിയുടെ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാളുടെ വാദം.

മൊബൈൽ ഫോണിലുള്ള ടിക്കറ്റുമായി ഒത്തു നോക്കിയപ്പോഴാണ് സമ്മാനം അടിച്ചതായി തിരിച്ചറിഞ്ഞതെന്നും അതിനു ശേഷമാണ് യഥാർഥ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്നും ഇയാൾ പറയുന്നു.

അതേ സമയം തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് നൽകി പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615 എന്ന ടിക്കറ്റിനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

See also  മറ്റൊരു സ്ത്രീയില്‍ കുട്ടികളുണ്ട്; എന്റെ കൂടെ കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 ആണ്: ഗോസിപ്പുകൾക്ക് ലാലേട്ടൻ്റെ മറുപടി

Related Articles

Back to top button