പുതിയ സംഘടനയിൽ ചേരും; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിന് പിന്തുണയുമായി വിനയൻ

മലയാള സിനിമ മേഖലയിലെ പുതിയ സംഘടനക്ക് പിന്തുണ അറിയിച്ച് സംവിധായകൻ വിനയൻ. ആഷിക് അബു അടക്കമുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിൽ ചേരുമെന്ന് വിനയൻ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണ്.
സംഘടനകളെ ഹൈജാക്ക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണം. ജൂനിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആകണം. നിലവിൽ നിർമാതാക്കളുടെ സംഘടനയിൽ അംഗമാണ്
സംവിധായകനെന്ന നിലയിൽ പുതിയ സംഘനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ പറഞ്ഞു. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ, തുടങ്ങിയവരാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന സംഘടനയയിലുള്ളത്.
The post പുതിയ സംഘടനയിൽ ചേരും; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിന് പിന്തുണയുമായി വിനയൻ appeared first on Metro Journal Online.