Kerala
നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. ആലത്തൂർ സ്വദേശി ഷൈലനാണ് ജോലിക്കിടെ അപകടത്തിൽപ്പെട്ടത്. നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിക്കൽ ജോലിക്കിടെയായിരുന്നു അപകടം.
്അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും മണ്ണിനടിയിലായിരുന്നു. പോലീസും ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്നാണ് ഷൈലനെ രക്ഷപ്പെടുത്തിയത്
ഷൈലനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് കാര്യമായ പരുക്കുകളൊന്നുമില്ലെന്നാണ് വിവരം. ഇന്നുച്ചയോടെയാണ് അപകടം നടന്നത്.
The post നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി appeared first on Metro Journal Online.